പ്രശസ്ത നാടക നടന്‍ എം സി കട്ടപ്പന നിര്യാതനായി ; സംസ്‌കാരം നാളെ കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍

ഇടുക്കി: പ്രശസ്ത നാടക നടന്‍ എം സി കട്ടപ്പന അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30 കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. 1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. കാഴ്ച, പകല്‍, പളുങ്ക്, നായകന്‍ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..