#kerala #Top News

ഗാര്‍ഹികപീഡനം; 70 പവനിലേറെ നല്‍കി, മര്‍ദനം പണവും കാറും ആവശ്യപ്പെട്ട്; മകള്‍ വിസ്മയയും ഉത്രയും ആവരുതെന്ന് പിതാവ്

കോഴിക്കോട്: ”വിവാഹം കഴിച്ച് ആറാം ദിവസം എന്റെ മകള്‍ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരമായി മര്‍ദനമേറ്റു. അവള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നിട്ടും പോലീസ് ഗാര്‍ഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയുമാണ് അവര്‍ ചെയ്തത്.” -ഇതൊരച്ഛന്റെ തേങ്ങലാണ്. തന്റെ മകള്‍ക്ക്, സ്ത്രീധനപീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും ഉത്ര യുടെയും അനുഭവമുണ്ടാകരുതെന്നാഗ്രഹിച്ച് പോലീസിനുമുന്നിലെത്തിയ നിസ്സഹായനായ ആ അച്ഛന് കിട്ടിയത് പരിഹാസം. വിസ്മയ കേസെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ പരിഹസിക്കുകയായിരുന്നുവെന്ന് ആ അച്ഛന്‍ പറയുന്നു. ഒടുവില്‍ സംഭവം വിവാദമായപ്പോള്‍മാത്രം ചൊവ്വാഴ്ച രാത്രിയോടെ പോലീസ് വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ ഒളിവിലാണ്. പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Also Read ; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലാണ് (29) വിവാഹം കഴിഞ്ഞ് ആറാംദിവസം ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായത്. രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനിയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. കാറും കൂടുതല്‍ സ്ത്രീധനവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

യുവതിയുടെ വീട്ടുകാര്‍ ഒരാഴ്ചകഴിഞ്ഞ് മകളെ കാണാനെത്തിയപ്പോഴായിരുന്നു അവശനിലയില്‍ കണ്ടത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ്, ക്രൂരമായി മര്‍ദിച്ചതാണെന്നറിഞ്ഞ അച്ഛന്‍ ഉടനെ അവളെ ആശുപത്രിയിലെത്തിച്ചു. ശേഷം പോലീസില്‍ പരാതിനല്‍കാനെത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായത്.

സ്ത്രീധനമാവശ്യപ്പെട്ട് മര്‍ദിച്ച രാഹുലിനെ റിമാന്‍ഡ് ചെയ്യാതെ ഗാര്‍ഹികപീഡനക്കേസ് മാത്രം ചുമത്തിയത് ചോദിച്ചപ്പോള്‍ റിമാന്‍ഡ് ചെയ്യാന്‍ നിയമമുണ്ടോ എന്ന് തിരിച്ചുചോദിച്ചതായും അദ്ദേഹം പറഞ്ഞു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ എ.എസ്. സരിന്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *