കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
കശ്മീരിലെ ഡോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കശ്മീരിലെ കത്വയില്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. തീര്‍ത്ഥാടകരുമായി പോയ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യം അന്ന് ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു. ശത്രുക്കളായ അയല്‍ക്കാരാണ് നമ്മുടെ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ എപ്പോഴും ശ്രമിക്കുന്നതെന്നാണ് ആക്രമണത്തോട് ജമ്മു മേഖല ഡിജിപി ആനന്ദ് ജെയിന്‍ പ്രതികരിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..