കൂടുപൊളിച്ച് ആടുകളെ കൊന്നൊടുക്കി തെരുവുനായക്കൂട്ടം

തൃശൂര്‍: തൃശൂരില്‍ തെരുവുനായകള്‍ കൂട്ടത്തോടെ വന്ന് കൂടുപൊളിച്ച് ആടുകളെ കൊന്നൊടുക്കി. കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റംല അഷ്‌റഫിന്റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കൂടുപൊളിച്ച് തെരുവുനായകള്‍ കൊന്നൊടുക്കിയത്.പുലര്‍ച്ചെ നായകളും കുറുനരികളുമടങ്ങുന്ന സംഘം കൂടുപൊളിക്കുന്ന ശബ്ദം കേട്ടിരുന്നെങ്കിലും നായ്ക്കളുടെ കൂട്ടത്തെ കണ്ട് ഭയന്ന് അടുക്കാനായില്ല.നേരം പുലര്‍ന്നപ്പോഴേക്ക് മൂന്നാടുകളെയും കുഞ്ഞുങ്ങളെയും കൊന്നു തിന്നിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും നടപടി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..