February 21, 2025
#Movie #Top Four

നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ്

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പിലൂടെ സാന്ദ്ര തോമസ് പ്രതികരിച്ചു.

Also Read;  പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

Leave a comment

Your email address will not be published. Required fields are marked *