ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു

മിര്‍പൂര്‍: ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം ആവേശകരമായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴമൂലം വൈകുന്നു.രാവിലെ 9.30നും സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ രണ്ടാം ദിവസവും മത്സരം ഇനിയും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 172 റണ്‍സില്‍ ഓള്‍ ഔട്ടായി. മുഷ്ഫിക്കര്‍ റഹീമിന്റെ 35ഉം ഷഹദാത്ത് ഹൊസൈന്റെ 31ഉം മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ഭേദപ്പെട്ട പ്രകടനങ്ങള്‍. ഫീല്‍ഡ് തടസപ്പെടുത്തിയതിന് മുഷ്ഫിക്കര്‍ അപൂര്‍വ്വ ഔട്ടിന് ഇരയായതും ആദ്യ ദിനത്തിലെ പ്രത്യേകതയാണ്.
Also Read; അമേരിക്കയില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
മറുപടി പറഞ്ഞ ന്യൂസിലാന്‍ഡിനും കടുത്ത തകര്‍ച്ചയെ നേരിടേണ്ടി വന്നു.ആദ്യ ദിനം 55 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലാന്‍ഡിന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 12 റണ്‍സെടുത്ത ഡാരല്‍ മിച്ചലും ഒമ്പത് റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും ഇപ്പോള്‍ ക്രീസിലുണ്ട്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ രണ്ടാം മത്സരത്തിലും കിവികള്‍ കീഴടങ്ങുമോ അതോ ശക്തമായ തിരിച്ചുവരവില്‍ പരമ്പര സമനില ആക്കുമോ മഴയെ ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഭാവി.