മുഖ്യമന്ത്രിയില്ല, എം.ടി.യുമില്ല; കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയവിവാദം

കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നത് എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണെന്ന വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. Also Read ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; 25ന് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച അന്താരാഷ്ട്ര പ്രശസ്തി കോഴിക്കോടിന് ലഭിക്കുന്ന യുനെസ്‌കോ സാഹിത്യനഗര പദവിപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം.ടി. വാസുദേവന്‍ നായരെ അപമാനിക്കുന്നതാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. വിശ്വപ്രശസ്തനായ സാഹിത്യകാരനെ അപമാനിക്കുന്നരീതിയിലുള്ള വന്‍വീഴ്ചവരുത്തിയതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നഗരവാസികളോട് മാപ്പുപറയണം. ഇനിയെങ്കിലും വിശാലകാഴ്ചപ്പാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ […]

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; 25ന് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടറിയേറ്റില്‍ വെച്ചാണ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുക. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രി ചര്‍ച്ചക്ക് തയാറായിരിക്കുന്നത്. Also Read ;കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പില്‍ ജോലി ഒഴിവ് അതേസമയം, പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി എസ്.എഫ്.ഐയും രംഗത്തെത്തിയിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ […]

കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പില്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ സാങ്കേതിക വിദ്യഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പ് ഇപ്പോള്‍ Tradesman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും , ട്രേഡ് യോഗ്യതയും ഉള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ പോസ്റ്റുകളിലായി മൊത്തം 26 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള […]

മാളയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

മാള പട്ടാളപ്പടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകന്‍ ആദിലിനെ മാള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. Also Read ; പാലക്കാട് ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കാണാനില്ല ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പരുക്കേറ്റ ശൈലജയെ അയല്‍വാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. Join with metro post : വാർത്തകളറിയാൻ […]

പാലക്കാട് ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കാണാനില്ല

പാലക്കാട്: ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയെ (26) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഇപ്പോള്‍ കാണ്മാനില്ല. Also Read ; ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം മദ്യപാനിയായ ഭര്‍ത്താവ് സജിതയുമായി വഴക്കിടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞദിവസവും പ്രശ്നമുണ്ടായെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. സംഭവം നടന്ന വീട്ടില്‍ […]

‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: മാടവനയില്‍ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. Also Read ; സൈക്കിള്‍ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാര്‍ കുടുക്കി, മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ അവന്തികയ്ക്ക് തിരിച്ചുകിട്ടി ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും […]

സൈക്കിള്‍ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാര്‍ കുടുക്കി, മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ അവന്തികയ്ക്ക് തിരിച്ചുകിട്ടി

കൊച്ചി: അവന്തികയ്ക്ക് മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച പുത്തന്‍ സൈക്കിള്‍ മോഷ്ടിച്ചയാള്‍ പിടിയിലായി. നാട്ടുകാരുടെ ഇടപെടലാണ് രണ്ടാമത് നഷ്ടപ്പെട്ട സൈക്കിള്‍ തിരിച്ചുകിട്ടാനിടയാക്കിയത്. മോഷണംപോയ ആദ്യ സൈക്കിള്‍ കണ്ടുപിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് കഴിഞ്ഞ പ്രവേശനോത്സവദിനത്തിലാണ് മന്ത്രി പുത്തന്‍ സൈക്കിള്‍ സമ്മാനിച്ചത്. Also Read ; ‘മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആയതുകൊണ്ട് ശൈലജ തോറ്റു’: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയണ് പുതിയ സൈക്കിള്‍ ആലപ്പുഴ ആറാട്ടുവഴി പി.എച്ച്. വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ ഷാജി (59) മോഷ്ടിച്ചത്. […]

‘മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആയതുകൊണ്ട് ശൈലജ തോറ്റു’: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍

തിരുവനന്തപുരം: ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയില്‍ പരാജയപ്പെട്ടതെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍. Also Read ; സിം കാര്‍ഡ് എണ്ണം ‘പരിധി വിട്ടാല്‍’ ഇനിമുതല്‍ 2 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം ; പുതിയ ടെലികോം നിയമവ്യവസ്ഥകള്‍ 26 മുതല്‍ പ്രാബല്യത്തില്‍ സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോല്‍വിക്കു കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കു വിശ്വാസമില്ലെങ്കില്‍ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന […]

മലപ്പുറം സീറ്റ് പ്രതിസന്ധി: മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക്

തിരുവനന്തപുരം: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക്. മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളാണ് മന്ത്രിയുടെ വാദങ്ങളെ പൊളിക്കുന്നത്. അണ്‍എയ്ഡഡ് സീറ്റുകള്‍ കൂട്ടിയില്ലെങ്കിലും മലപ്പുറത്ത് 2954 സീറ്റുകളുടെ കുറവ് മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോള്‍ അണ്‍എയ്ഡഡ് കൂട്ടിയാല്‍ പോലും മലപ്പുറത്ത് പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പുറത്താകുമെന്നതാണ് യാഥാര്‍ഥ്യം. Also Read ;വീര്യം കുറഞ്ഞ മദ്യവുമായി വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് ഓരോ ഘട്ടങ്ങളിലും […]

വീര്യം കുറഞ്ഞ മദ്യവുമായി വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവുമായി വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക്. ഹോട്ടി വൈനിന്റെ മറവിലാണ് വീര്യം കുറഞ്ഞ മദ്യവുമായി വന്‍കിട മദ്യ കമ്പനികള്‍ സംസ്ഥാനത്തേക്കെത്തുന്നത്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ ബക്കാര്‍ഡി അനുമതി തേടിയിട്ടുണ്ട്. Also Read ; കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി തദ്ദേശീയമായി ഹോട്ടി വൈന്‍ ഉല്‍പ്പാദിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ധാന്യങ്ങള്‍ ഒഴികെയുള്ള പഴവര്‍ഗ്ഗങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനായിരുന്നു തീരുമാനം. ഇതുവഴി സംസ്ഥാനത്ത് […]