സ്വര്‍ണക്കൊള്ള; എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനതിരെ നിയമനടപടിയുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. തെളിവുകള്‍ നിരത്തി വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടി തീരുമാനം. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]

കൊച്ചിന്‍ ഷിപ്‌യാഡില്‍ അവസരം; 314 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി 15

കൊച്ചി: കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡില്‍ ടെക്‌നിഷ്യന്‍ (വൊക്കേഷനല്‍) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റീസ് തസ്തികക ളിലെ 308 ഒഴിവില്‍ ഒരു വര്‍ഷ പരിശീലനത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഈ മാസം 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക. യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന ടിക്കറ്റ് ബുക്കിങില്‍ മാറ്റം വരുന്നു…ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് റദ്ദാക്കാം ഒഴിവുള്ള വിഭാഗങ്ങള്‍ * ഐടിഐ ട്രേഡ് അപ്രന്റീസ് (ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്ര മെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ മെ […]

പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപിക്കുക. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ആദ്യ മേയറാകുന്ന ഇന്ത്യന്‍ വംശജനായി സൊഹ്‌റാന്‍ മംദാനി; ട്രംപിന് വന്‍ തിരിച്ചടി നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ് പറഞ്ഞത്. ലിറ്ററിന് നാല് രൂപ വരെയായിരിക്കും ഈടാക്കുക. 2026 ജനുവരി മുതല്‍ പുതുക്കിയ പാല്‍ വിലയായിരിക്കും ഈടാക്കുക.

മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ സുഹൃത്ത് കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് വെള്ളിത്തിരയില്‍ തിളങ്ങിയ നായപരിശീലകന്‍

തോട്ടട: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസുഹൃത്ത് കുഴഞ്ഞ് വീണ് മരിച്ചു. കിഴുത്തള്ളി സാരഥിയില്‍ എന്‍.എം.രതീന്ദ്രന്‍ (80) കുഴഞ്ഞുവീണ് മരിച്ചത്. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ മിലിട്ടറി ആസ്പത്രിയിലും തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഉറ്റസുഹൃത്തിനെ അവസാനമായി കാണാന്‍ ആശുപത്രിയില്‍ എത്തി. സ്വര്‍ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ നിര്‍ദേശിച്ചത് എന്‍. വാസു നേരത്തേ രതീന്ദ്രന്‍ തലശ്ശേരിയിലായിരുന്നു താമസം. കിഴുത്തള്ളിയില്‍ താമസം തുടങ്ങിയശേഷം മുഖ്യമന്ത്രി കണ്ണൂരിലെത്തിയാല്‍ എപ്പോഴും പോകാറുണ്ടായിരുന്നു. […]

സ്വര്‍ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ നിര്‍ദേശിച്ചത് എന്‍. വാസു

  പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന് കുരുക്ക് മുറുകുന്നു. ശബരിമല ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണംപൊതിഞ്ഞ പാളികള്‍, ചെമ്പാണെന്ന് എഴുതാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് എന്‍. വാസു ആണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയാണ് വാസു. കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കിയതിനൊപ്പം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. മഹസര്‍ എഴുതിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ […]

കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം

കോഴിക്കോട്: കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായതായി നാട്ടുകാര്‍. പേരാമ്പ്ര ചക്കിട്ടപ്പാറ മുതുകാട് ഭൂമിക്കടിയില്‍ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. മരുതോങ്കര ഏക്കല്‍ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും അസാധാരണമായ ശബ്ദവും ഉണ്ടായെന്ന് നാട്ടുകാര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്തി പരിശോധന […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ മികച്ച നടി, മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രം

തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി നേടി. ഭ്രമയുഗം സിനിമയിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രം അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. ഇതുവരെ എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് തവണ മികച്ച നടനുള്ള പുരസ്‌കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്‌കാരവുമാണ് നേടിയത്. രാജ്യത്തിനാകെ അഭിമാനം, പുരുഷാധിപത്യ സമൂഹത്തില്‍ ഈ വിജയം ചെറുതല്ല; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷംല ഹസനാണ് […]

സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വരണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. പുതുചരിത്രം; മൂന്നാമൂഴത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍ മഹസറില്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളി ചെമ്പാണെന്ന് എഴുതിയത് അന്ന് തിരുവാഭരണം കമ്മീഷണര്‍മാരായിരുന്ന എന്‍ വാസുവും കെ എസ് ബൈജുവും പറഞ്ഞിട്ടാണെന്നായിരുന്നു […]

കലൂര്‍ സ്റ്റേഡിയം ചുറ്റുമതില്‍ നിര്‍മ്മാണം നിയമവിരുദ്ധം; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ചുറ്റുമതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നഗരസഭാ അധികൃതര്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖ മുഖങ്ങളെ ഇറക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥനെയും വീണയെയും മത്സരിപ്പിക്കും. പ്രചാരണം നയിക്കാന്‍ കെ മുരളീധരന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കണമെങ്കില്‍ ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയം ഒരുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് സ്റ്റേഡിയത്തില്‍ ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയത്. എന്നാല്‍, ചുറ്റുമതിലിന്റെ കൂടുതല്‍ […]

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖ മുഖങ്ങളെ ഇറക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥനെയും വീണയെയും മത്സരിപ്പിക്കും. പ്രചാരണം നയിക്കാന്‍ കെ മുരളീധരന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനമാണ് കോണ്‍ഗ്രസിനുള്ളത്. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവര്‍ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി ഭരണം ഉറപ്പുവരുത്താനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശബരിനാഥന്‍ കവടിയാര്‍ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുക. സ്വന്തം […]