വടകര മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: വടകര മുന്‍ എംഎല്‍എ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിലവിലെ എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം കെ പ്രേമനാഥ് 2006 മുതല്‍ 2011 വരെയാണ് വടകര എംഎല്‍എ ആയി പ്രവര്‍ത്തിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരിക്കെയാണ് അന്ത്യം.
ഭൗതിക ശരീരം 12 മണിക്ക് വടകര ടൗണ്‍ ഹാളിലും 2.30ന് ഓര്‍ക്കാട്ടേരി പാര്‍ട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ആറുമണിക്കാണ് സംസ്‌കാരം.