വടക്കന്‍ കേരളത്തിലെ ഹോട്ട് സ്പോട്ടുകളിലൊന്ന് താമരശ്ശേരി; പരിശോധന കര്‍ശനമാക്കി
കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി സംഘങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. അതിനാല്‍ ഇവിടെ വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുന്‍കാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. ഷിബിലയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ല. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ ആക്രമണത്തില്‍ ഷഹബാസ് കൊല്ലപ്പെട്ട ദിവസമായിരുന്നു ഷിബിലയുടെ പരാതിയും എത്തിയത്. എന്നാല്‍ ഈ പരാതിയെക്കുറിച്ചോ സ്വീകരിച്ച നടപടികളെ കുറിച്ചോ സ്റ്റേഷനില്‍ ഹൗസ് ഓഫീസറെ പിആര്‍ഒ അറിയിച്ചില്ല. ഇക്കാരണത്താലാണ് പിആര്‍ഒ ചുമതലയുള്ള ഗ്രേഡ് എസ് ഐ നൗഷാദിനെ സസ്പെന്‍ഡ് ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































