പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി
ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അരൂക്കുറ്റി സ്വദേശി ജിബിന്‍ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദിച്ചതെന്ന് സഹോദരന്‍ ലിബിന്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പ്രഭജിത്തിന്റെ പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചെന്ന് പറഞ്ഞാണ് മര്‍ദനമെന്നും സഹോദരന്‍ ലിബിന്‍ ആരോപിച്ചു.
മര്‍ദനത്തില്‍ വാരിയെല്ലൊടിഞ്ഞ ജിബിന്റെ ശ്വാസകോശത്തിന് ക്ഷതവും നട്ടെല്ലിനും മുതുകിനും പരിക്കുമുണ്ട്. ഇന്നലെ രാത്രി അരുക്കുറ്റി പാലത്തില്‍ നിന്നാണ് ജിബിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































