ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ വീണ്ടും 7 മരണം; രണ്ട് ദിവസത്തിനിടെ മരിച്ചത് 31പേര്‍

ഡല്‍ഹി: മഹാരാഷ്ട്രയിലെ ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ക്ക് കൂടി മരണപ്പെട്ടു. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 31 ആയി. ആശുപത്രിയില്‍ മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ വിശയത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
രണ്ട് ദിവസത്തിനിടെ 16 നവജാത ശിശുക്കള്‍ അടക്കം 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജീവനക്കാര്‍ ഇല്ലാത്തതും മരുന്നുകളുടെ അഭാവുമാണ് പ്രതിസന്ധി എന്ന് ഇന്നലെ പറഞ്ഞ ആശുപത്രി അധികൃതര്‍ സംഭവം വിവാദമായതിന് പിന്നാലെ നിലപാട് മാറ്റുകയായിരുന്നു. മരുന്നുകളുടെ കുറവ് ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തിയ രോഗികളെല്ലാം ഗുരുതരാവസ്ഥയില്‍ ആയിരുന്നു എന്നുമാണ് അധികൃതരുടെ പുതിയ വിശദീകരണം. രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കിയെന്നും അവരുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല എന്നുമാണ് ആശുപത്രി ഡീന്‍ പറയുന്നത്. കൂടാതെ ഡോക്ടര്‍മാരുടെയോ മരുന്നിന്റെയോ ക്ഷാമം ഇല്ലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചതായും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രി ഹസന്‍ മുഷ്രിഫ് അറിയിച്ചു.
സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനും ആശുപത്രിക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത്. രണ്ട് ദിവസത്തിനിടെ ഇത്രയും രോഗികള്‍ മരിച്ച സംഭവം സര്‍ക്കാരിന്റെ പരാജയമാണ് എന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.
Also Read; മൂന്ന് ജില്ലകളില്‍ നിന്ന് ഒറ്റ രാത്രിയില്‍ പിടിച്ചത് 311 പിടികിട്ടാപ്പുള്ളികളെ