നവരാത്രി സർപ്രൈസ് !ഗാനരചയിതാവായി നരേന്ദ്ര മോദി
നിങ്ങൾക്കറിയാമോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്നായി ഗാനങ്ങൾ എഴുതുമെന്ന്. തനിഷ്‌ക് ബാഗ്‌ചി- ധ്വനി ഭാനുശാലി കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന്റെ പ്രകാശനത്തിലൂടെ പ്രധാനമന്ത്രി തന്നിലെ ഗാന രചയിതാവ് എന്ന കഴിവ് കാണിച്ചു തന്നു. ഗാർബോ എന്ന് പേരിട്ടിരിക്കുന്ന പുതിയ നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയത് പ്രധാനമന്ത്രി മോദിയാണ്. ശനിയാഴ്ച ആണ് ഗാനം റിലീസ് ചെയ്തത്. നടി കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് അഭിനന്ദവുമായി രംഗത്തെത്തിയിരിക്കുന്നത്.
Also Read; ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ
“വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയ ഒരു ഗർബയുടെ മനോഹരമായ അവതരണത്തിന് ധ്വനിവിനോദ്, തനിഷ്ക് ബാഗ്ചി എന്നിവരുടെ ടീമിന് നന്ദി. ഒരുപാട് ഓർമ്മകളാണ് ഇപ്പോൾ തിരികെ കൊണ്ടുവന്നത്. ഞാൻ ഇപ്പോൾ വർഷങ്ങളായി ഗാനങ്ങൾ എഴുതിയിട്ടില്ല, പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻപ് ഒരു പുതിയ ഗർബ എഴുതാൻ എനിക്ക് കഴിഞ്ഞു, അത് ഞാൻ നവരാത്രി സമയത്ത് പങ്കിടുമെന്ന് നരേന്ദ്രമോദി എക്സിൽ കുറിച്ചു ”
നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചാണ് ഗുജറാത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും ഗാർബോ കൊണ്ടുവരുന്നത്. നരേന്ദ്ര മോദി എഴുതിയ ഗാർബോ ആലപിച്ചിരിക്കുന്നത് ധ്വനി ഭാനുശാലിയാണ് . തനിഷ്‌ക് ബാഗ്ചിയാണ് സംഗീതസംവിധായകൻ. അടൽ ജിയുടെ കവിതകളായാലും നരേന്ദ്രമോദി ജിയുടെ പാട്ടുകളായാലും കവിതകളായാലും കഥ പറച്ചിലായാലും എത്ര മനോഹരമാണ്, കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും നമ്മുടെ ധീരരായ നായകന്മാർ മുഴുകുന്നത് കാണാൻ എപ്പോഴും ഹൃദ്യമാണ്. നവരാത്രി 2023 ഗർബ എല്ലാ കലാകാരന്മാർക്കും വളരെ പ്രചോദനം നൽകുന്നുവെന്നാണ് നടി കങ്കണ റണാവത്തിന്റെ അഭിപ്രായം.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക