ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുന്നു

ന്യൂഡെല്‍ഹി: ഇസ്രായേലിലെ ഹമാസിന്റെ ആക്രമണം പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യ അതിര്‍ത്തിക്കപ്പുറത്ത് ഡ്രോണുകളുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച രഹസ്യാന്വേഷണ ഡ്രോണുകളുടെ ആറ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത മാസം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. മെയ് മാസത്തില്‍ തന്നെ അതിര്‍ത്തിയുടെ ചില ഭാഗങ്ങളില്‍ ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സൈന്യം ശ്രമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അയല്‍രാജ്യങ്ങളായ ചൈനയുമായും പാക്കിസ്ഥാനുമായും പ്രത്യേകിച്ച് ഹിമാലയത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ എപ്പോഴും നിരീക്ഷിക്കാനുള്ള നീക്കം. ഉക്രെയ്‌നിലെ യുദ്ധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവണ്‍മെന്റിനെ അതിന്റെ ആയുധശേഖരം, യുദ്ധത്തിനുള്ള തയ്യാറെടുപ്പ്, യുദ്ധഭൂമിയിലെ മുന്‍ഗണനകള്‍ എന്നിവ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍, അപ്രതീക്ഷിതമായ ഹമാസ് ആക്രമണം നിര്‍ദ്ദേശിച്ച ചില നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ രാജ്യത്തെ പ്രേരിപ്പിച്ചു.
Also Read; കാഞ്ഞങ്ങാട് ട്രാക്ക് മാറി ട്രെയിന്‍ കയറിയ സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പ്രത്യേക പരിശീലനം
ദീര്‍ഘനേരം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാണ് ഹൈ-ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന സംവിധാനത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ കര അതിര്‍ത്തികളും തീരപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ 14,000 മൈല്‍ (22,531 കിലോമീറ്റര്‍) സിസ്റ്റം സജ്ജമായാല്‍ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും.