കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ടൈമര്‍, ബാറ്ററി അവശിഷ്ടം, അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം എന്നിവ എന്‍എസ്ജി ബാലിസ്റ്റിക് വിദഗ്ധര്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതോടെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് വ്യക്തമായി. അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നതെന്ന് വ്യക്തമായി.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
നേരത്തെ ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് കളമശേരിയില്‍ നടന്നതെന്ന് ഡിജിപി ഡോ. ഷെയ്ധ് ദര്‍വേഷ് സാഹേബ് പറഞ്ഞിരുന്നു. ചോറ്റുപാത്രത്തിലാകാം സ്ഫോടക വസ്തു ഘടിപ്പിച്ചതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് ബാലസ്റ്റിക് വിഭാഗത്തിന്റെ പരിശോധനയില്‍ തെളിഞ്ഞത്.
ഇതിനിടെ തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയിട്ടുണ്ട്. കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ബോംബ് നിര്‍മിച്ചതും സ്ഥാപിച്ചതും താനാണെന്നാണ് ഇയാളുടെ അവകാശവാദം. കൊച്ചി സ്വദേശിയെന്ന് വെളിപ്പെടുത്തിയ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ ചോദ്യം ചെയ്യാനായി വിദഗ്ധ സംഘം ഉടന്‍ കൊടകരയിലേക്ക് തിരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Also Read; കളമശ്ശേരി സ്‌ഫോടനം: കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി