മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു

തൃശൂര്‍: ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നവംബര്‍ നാലിന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Join with metro post: തൊഴില്‍ വാര്‍ത്തകള്‍ അറിയാൻ വാട്സാപ് ഗ്രൂപ്പിൽ Join ചെയ്യൂ..
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2706100 എന്ന നമ്പറില്‍ ബന്ധപ്പെടുക.