#gulf

ദുബായില്‍ സാമ്പത്തിക ഇടപാട് കേസില്‍ നിയമഭേദഗതി; ആയിരത്തോളം തടവുകാര്‍ക്ക് മോചനം

സാമ്പത്തിക ഇടപാടില്‍ സിവില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നവരെ വിട്ടയക്കുന്നതിനായുള്ള സുപ്രധാന നിയമഭേദഗതി പുറപ്പെടുവിച്ച് ദുബായിലെ പരമോന്നത കോടതിയായ കസേഷന്‍ കോടതി. ആയിരത്തോളം തടവുകാര്‍ക്ക് ഈ പുതിയ നിയമപ്രകാരം മോചനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിയമഭേദഗതി ദുബായില്‍ മാത്രമാണ് ബാധകമാവുക.

കടം വാങ്ങിയ വ്യക്തി പണം കയ്യില്‍ വെച്ച് തരാതിരിക്കുകയാണെന്ന് വായ്പ നല്‍കിയ ആള്‍ തെളിയിച്ചാല്‍ മാത്രമേ പുതിയ നിയമപ്രകാരം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കൂ. നേരത്തെ സിവില്‍ കേസില്‍ കടം വാങ്ങിയ ആള്‍ പണം കൊടുക്കാതിരുന്നാല്‍ പരമാവധി 36 മാസം വരെ ജയില്‍ ശിക്ഷ നല്‍കിയിരുന്നു. വ്യക്തിഗത വായ്പകള്‍, ബിസിനസ്, ക്രെഡിറ്റ് കാര്‍ഡ് കുടിശിക തുടങ്ങിയവയ്ക്കും ഈ നിയമം ബാധകമാകും. കൂടാതെ, മറ്റാരെങ്കിലും എടുത്ത വായ്പകളില്‍ വ്യക്തിഗത ഗ്യാരന്റര്‍ ആയവര്‍ക്കും ഇത് സഹായകരമാകും.

Also Read; ജന്മദിനത്തില്‍ ലഭിച്ച സമ്മാനപൊതിയിലെ ഗ്രനേഡുകള്‍ പൊട്ടിത്തെറിച്ച് ഉക്രെയ്ന്‍ സൈനിക ഉപദേഷ്ടാവിന് ദാരുണാന്ത്യം

ഒരാള്‍ ചെക്ക് നല്‍കുകയും പിന്നീട് മതിയായ ഫണ്ടില്ലെന്ന് കണ്ടെത്തുകയും ചെയ്യുന്നത് ഈ നിയമപ്രകാരം ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. കടമോ ലോണോ വാങ്ങിയ വ്യക്തി പേയ്‌മെന്റ് തവണകള്‍ അടയ്ക്കുന്നത് പൂര്‍ണമായും നിര്‍ത്തുക, കടം വാങ്ങിയ തുക അല്ലെങ്കില്‍ കുടിശിക സമ്പത്തുണ്ടായിട്ടും തിരികെ നല്‍കിയില്ലെന്ന് തെളിയിക്കുക, കടക്കാരന്‍ പണം കടത്തിയെന്നോ ആ പണം മറച്ചുവച്ചെന്നോ തെളിയിക്കുക തുടങ്ങിയ സാഹചര്യത്തില്‍ മാത്രമേ ഇനി കടംവാങ്ങിയ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു.

Leave a comment

Your email address will not be published. Required fields are marked *