പത്തനംതിട്ടയിലെ ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട: കാക്കനാട്ടെ ഭക്ഷ്യവിഷബാധയുടെ ഞെട്ടല്‍ മാറും മുന്‍പേ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അതേസമയം, ഇവര്‍ ഷവര്‍മ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. കൂടുതല്‍ പരിശോധനയില്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവൂ.
Also Read; ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം നല്‍കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍
ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേര്‍ ഇലവുംതിട്ട നെല്ലാനിക്കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബേക്കറി അടയ്ക്കാന്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.