#Top Four

22.23 ലക്ഷം ദീപങ്ങള്‍, അയോധ്യയില്‍ ദീപാവലി ആഘോഷം ലോകറെക്കോര്‍ഡ് സൃഷ്ടിച്ചു

ന്യൂഡല്‍ഹി: മണ്‍ചെരാതുകളില്‍ 22 ലക്ഷം ദീപങ്ങള്‍, അതൊരു കാഴ്ച തന്നെയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ അയോധ്യ അവിസ്മരണീയമാക്കിയത് ലോക റെക്കോര്‍ഡിട്ടാണ്. 22.23 ലക്ഷം ദീപങ്ങളാണ് ഒരേസമയം കത്തിച്ചത്. ഇതോടെ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കാന്‍ അയോധ്യയ്ക്ക് കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും ദീപങ്ങളാല്‍ അലങ്കരിച്ചു.

2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് അയോധ്യയില്‍ ദീപോത്സവം ആരംഭിച്ചത്. ആ വര്‍ഷം ഏകദേശം 51,000 ദീപങ്ങള്‍ കത്തിച്ചു. 2019ല്‍ ദീപങ്ങളുടെ എണ്ണം 4.10 ലക്ഷമായി ഉയര്‍ന്നു. 2020ല്‍ ഇത് ആറ് ലക്ഷത്തിലധികവും 2021ല്‍ ഒന്‍പത് ലക്ഷത്തിലേറെയും ദീപങ്ങള്‍ കത്തിച്ചു. 2023ല്‍ 15 ലക്ഷം ദീപങ്ങള്‍ കത്തിച്ചാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

Join  with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെട്ട ചടങ്ങിലാണ് ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. 50 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ചടങ്ങിനെത്തി. ദീപോത്സവത്തോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു.

 

Also Read; പാകിസ്താന്‍ ഔട്ട്;ലോകകപ്പിന്റെ സെമിഫൈനല്‍ ചിത്രം തെളിഞ്ഞു

 

Leave a comment

Your email address will not be published. Required fields are marked *