January 22, 2025
#Sports

ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. 2019 ലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ സ്ഥാനം രാജി വെച്ചത്. ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. തന്റെ എക്‌സ് അകൗണ്ടില്‍ താരം രാജി വെച്ചതിനെ കുറിച്ച് വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

2023 ഏകദിന ലോകകപ്പില്‍ ആദ്യമത്സരങ്ങളില്‍ വിജയിക്കാനായെങ്കിലും പിന്നീട് തോല്‍വി ശീലമാവുകയും ടീം സെമി കാണാതെ പുറത്താകുകയുമായിരുന്നു. 9 കളികളില്‍ 5 മത്സരങ്ങളും ടീം തോറ്റു. നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പാകിസ്താന്‍ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ച് വിട്ടിരുന്നു.

Also Read; ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാം

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ച്ച് താഴ്ചകളുണ്ടായിരുന്നു എന്നും , ടീമിന്റെ ക്യാപ്റ്റന്‍ ആയതില്‍ അഭിമാനമാണെന്നും താരം കുറിച്ചു. മാനേജ്‌മെന്റും താരങ്ങളും തനിക്ക് തന്ന പിന്തുണയെ കുറിച്ചും താരം കുറിച്ചു. പുതിയ ക്യാപറ്റനും ടീമിനും എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബാബര്‍ പ്രതികരിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *