പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ വെച്ച് രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം. മുക്കത്തിനടുത്ത് അഗസ്ത്യമുഴിയില്‍ മകള്‍ എം.എ മിനിയുടെ വീട്ടില്‍ ഭര്‍ത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പമായിരുന്നു താമസം.
Join wwith metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കൂടാതെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘവുമായും ബന്ധപ്പെട്ടിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് പി വത്സല എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയയായത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി ഒട്ടേറെ സാഹിത്യ ബഹുമതികള്‍ പി വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്.
Also Read; പ്രവാസികള്‍ക്ക് ആശ്വാസം, വിമാനം വൈകിയാലും ലഗേജ് കേടായാലും നഷ്ടപരിഹാരം ഉറപ്പ്