November 21, 2024
#Top Four

വകുപ്പിട്ടത് ഗവര്‍ണര്‍, എസ് എഫ് ഐ പെട്ടു!

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ നിസാരവകുപ്പുകള്‍ ചുമത്തിയതിനെതിരെ ഗവര്‍ണര്‍ ക്ഷുഭിതനായിരുന്നു. ഇതോടെ, ഐ പി സി 143,147, 149, 283, 353 വകുപ്പുകള്‍ക്ക് പുറമെ ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു.

ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കും. യദുകൃഷ്ണന്‍, ആഷിഖ് പ്രദീപ്, ആഷിഷ് ആര്‍ ജി, ദിലീപ്, റയാന്‍, അമന്‍ ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Also Read;മകള്‍ ഒളിച്ചോടിയതിനാല്‍ കാമുകന്റെ അമ്മയെ നഗ്നയാക്കിയും വൈദ്യൂതി തൂണില്‍ കെട്ടിയിട്ടും പ്രതികാരം

 

Leave a comment

Your email address will not be published. Required fields are marked *