ഇന്ത്യക്കാര്‍ 2040 ല്‍ ചന്ദ്രനില്‍ ടൂര്‍ പോകും

മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള പദ്ധതികളുമായി ഐ എസ് ആര്‍ ഒ. 2040 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ എസ് ആര്‍ ഒ മേധാവി എസ് സോമനാഥ്. ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഐ എസ് ആര്‍ ഒ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അടുത്ത ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്.
രണ്ടോ മൂന്നോ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാനും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവരെ സുരക്ഷിതമായി ഇന്ത്യന്‍ സമുദ്രത്തിലെ മുന്‍കൂര്‍ നിശ്ചയിച്ച സ്ഥലത്ത് ഇറക്കാനുമാണ് പദ്ധതിയിടുന്നത്.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ടിവി ഡി 1 പരീക്ഷണ ദൗത്യം 2023 ഒക്ടോബറില്‍ വിക്ഷേപിച്ചിരുന്നു.
Also Read; ലീഗിന് മൂന്ന് സീറ്റ് വേണം യുഡിഎഫിൽ അസംതൃപ്തി
ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി നാല് പൈലറ്റുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ബെംഗളുരുവിലെ ആസ്ട്രനട്ട് ട്രെയ്‌നിങ് ഫെസിലിറ്റിയില്‍ പരിശീലനത്തിലാണിവര്‍.
വീഡിയോ കാണാം?