ഗണേഷ് കുമാറും കടന്നപ്പള്ളിയും ക്രിസ്മസിന് ശേഷം മന്ത്രിമാരാകും
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത.
ഈ മാസം 24 ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ വെച്ചാണ്
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും സംബന്ധിച്ച വിവരങ്ങള്‍ തീരുമാനമെടുക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമയം കൂടി നോക്കിയതിന് ശേഷമാണ് തീയതിയില്‍ അന്തിമ തീരുമാനം എടുക്കുക.
Also Read; സ്‌പ്രേ ചെയ്തയാളെ പിടികൂടിയത് കോണ്‍ഗ്രസ് എം.പി
നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിച്ചതിന് ശേഷമായിരിക്കും തിയതില്‍ തീരുമാനമെടുക്കുക. കടന്നപ്പള്ളി മുന്‍പ് തുറമുഖ വകുപ്പും ഗണേഷ് കുമാര്‍ മുന്‍പ് ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. ഇതിലൂടെ നവകേരളസദസില്‍ ഇരുവരും പങ്കാളികളാകും.