കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍
ഇടുക്കി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍ മൂലം ഗതാഗത തടസ്സം. ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
Also Read; ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് എത്തും; സംസ്‌കൃത സര്‍വകലാശാലയിലും കറുത്ത ബാനര്‍
ഇന്നലെ വൈകിട്ട് നാലുമുതല്‍ തുടങ്ങിയ മഴ 15 മണിക്കൂറോളം തുടര്‍ച്ചയായി പെയ്യുകയാണ്. ബോഡിമേട് മലയോര റോഡില്‍ കൊണ്ടൈ സൂചി വളവില്‍ മണ്ണിടിഞ്ഞ് മരങ്ങളും കല്ലുകളും ഉള്‍പ്പെടെ റോഡില്‍ കുന്നുകൂടി കിടക്കുകയാണ്. ഇതോടെ ഇന്നലെ അര്‍ധരാത്രി 10 മുതല്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കും കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കും വാഹനങ്ങള്‍ക്ക് പോകാനാകില്ല. ദേശീയപാത വിഭാഗം ബോഗ് ലൈന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.