#Top Four

ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

തിരുവനന്തപുരം: തരാനുള്ള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണനക്ക് വന്നേക്കും. സബ്‌സിഡി നിരക്ക് വിപണിയില്‍ വില മാറുന്നതിന് അനുസരിച്ച് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം.

Also Read; ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സപ്ലൈകോക്ക് 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ 1600 കോടിയോളം കുടിശ്ശികയാണ് നല്‍കാനുളളത്. കുടിശിക 800 കോടിയിലധികമായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറില്‍ പോലും പങ്കെടുക്കാത്ത അവസ്ഥയാണ്. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് സപ്ലൈകോ. പ്രതിസന്ധി അറിയിച്ചതു കൂടാതെ അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരു എന്ന് വകുപ്പുമന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *