അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി. സംഭവത്തില്‍ രണ്ടു പേരെ ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്)ആണ് അറസ്റ്റ് ചെയ്തു. തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് ഭീഷണി ആസൂത്രണം ചെയ്തതെന്ന് സുബൈര്‍ ഖാന്‍ എന്നയാളാണെന്ന് പോലീസ് പറയുന്നു. പാക് ചാരസംഘടനയായ എഎസ്‌ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവര്‍ യുപിയിലെ ഗോണ്‍ഡ സ്വദേശികളും പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരുമാണ്.
Also Read; ഇറാ ഖാന്‍ വിവാഹിതയായി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കുനേരെ @iDevendraOffice എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണ് ഭീഷണി പോസ്റ്റ് വന്നത്. കൂടാതെ രണ്ട് ഇമെയില്‍ ഐഡികളാണ് ഭീഷണി സന്ദേശം അയയ്ക്കാനായി ഉപയോഗിച്ചതെന്നും എസ്ടിഎഫ് പറഞ്ഞു. അറസ്റ്റിലായവരുടെ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. സാങ്കേതിക പരിശോധനയില്‍ തഹര്‍ സിങ് ആണ് മെയില്‍ ഐഡികള്‍ ഉണ്ടാക്കിയതെന്നും ഓം പ്രകാശ് മിശ്രയാണ് ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത് എന്നും വ്യക്തമായതായി അധികൃതര്‍ അറിയിച്ചു.