ലോകസഭാ തെരഞ്ഞെടുപ്പില്‍ 255 ഓളം സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തുകയാണ് കോണ്‍ഗ്രസ്. രാജ്യത്തെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായുള്ള ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് ധാരണ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
ആവശ്യമെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലെത്തി മുഖ്യപ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് അറിയിച്ചിട്ടുണ്ട് അതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ 255ഓളം സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
മണിപ്പൂരില്‍ നിന്നും മുംബയിലേക്കുള്ള യാത്ര ജനുവരി 14ന് ആണ് ആരംഭിക്കുന്നത്. വ്യാഴായ്ച വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് സീറ്റുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിരുന്നത്. അതിനുപിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന യോഗത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
Also Read; കെ പി സി സി അധ്യക്ഷനാകാൻ ആഗ്രഹം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്
മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, മുകുള്‍വാസ്‌നിക്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗല്‍ തുടങ്ങിയവരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, ഇന്ത്യ മുന്നണി രൂപീകരിച്ചതോടെ ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സീറ്റ് പങ്കിടല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യവുമാണ്.