ഗവര്‍ണര്‍ക്കു നേരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി
ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി.കട്ടപ്പനയില്‍ നടന്ന എല്‍ ഡി എഫ് പൊതുയോഗത്തില്‍വെച്ചാണ് ഭൂപതിവ് ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ നാറിയാണെന്നും അദ്ദേഹം പരാമര്‍ശിച്ചത്.
MM Mani made abusive remarks against the Governor
ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ ഈ മാസം ഒന്‍പതാം തീയതി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അതേദിവസം ഗവര്‍ണര്‍ ഇടുക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട് ഇതിനെതിരെയാണ് മണിയുടെ വിവാദ പരാമര്‍ശം.
Also Read; ദുബായില്‍ ഇനി വാട്സ്ആപിലൂടെ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാം
‘പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും പോകരുത്. ഗവര്‍ണര്‍ നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ്. നിങ്ങളെല്ലാം തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ പാസാക്കിയതാ നിയമം. ബില്ലില്‍ ഒപ്പിടുന്നില്ല. അത് ഒപ്പിടാത്ത നാറിയെ കച്ചവടക്കാര്‍ പൊന്നുകൊണ്ട് സ്വീകരിക്കുകയെന്ന് പറഞ്ഞാല്‍ ശുദ്ധമര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. കച്ചവടക്കാര്‍ ജനങ്ങളുടെ ഭാഗമല്ലേ. നിങ്ങള്‍ ഭൂട്ടാനില്‍ നിന്ന് വന്നതാണോ? ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ടതില്ല. അന്ന് ഇടുക്കി ജില്ല പ്രവര്‍ത്തിക്കണമോയെന്ന് നമുക്ക് തീരുമാനിക്കാമല്ലോ. സമയമുണ്ട്. നിങ്ങള്‍ പുനരാലോചിക്കണമെന്നാണ് എന്റെ അഭിപ്രായം.’- എന്നാണ് മണി പറഞ്ഞത്.