രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; വിചിത്രം ആവശ്യവുമായി യുപിയിലെ ഗര്‍ഭിണികള്‍

ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുനടക്കുന്ന ജനുവരി 22-ന് ശസ്ത്രക്രിയ ചെയ്ത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനനം നിര്‍വഹിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഗര്‍ഭിണികള്‍. ഈ ആവശ്യമുന്നയിച്ച് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ ഡോക്ടര്‍മാരെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ രേഖാമൂലമുള്ള 14-ഓളം അപേക്ഷകള്‍ ലഭിച്ചതായും ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് ഒരേ ലേബര്‍റൂമില്‍ ജന്മം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Also Read ; കലോത്സവത്തില്‍ എ ഗ്രേഡ് നേടി; മടക്കയാത്രയില്‍ വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി
’35 സിസേറിയന്‍ ഓപ്പറേഷനുകള്‍ ജനുവരി 22ന് നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ചില മാതാപിതാക്കള്‍ പുരോഹിതന്മാരില്‍നിന്നും ശുഭകരമായ സമയം കുറിച്ചുവാങ്ങിയിട്ടുണ്ട്. പുരോഹിതര്‍ പറയുന്ന സമയങ്ങളില്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ധീരതയുടേയും സത്യസന്ധതയുടേയും ആജ്ഞാനുവര്‍ത്തിത്വത്തിന്റെയും പ്രതീകമായാണ് ശ്രീരാമനെ അമ്മമാര്‍ കാണുന്നതെന്നും അതിനാല്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം ജനിച്ചാല്‍ ഈ ഗുണങ്ങള്‍ തങ്ങളുടെ മക്കള്‍ക്കും ഉണ്ടാവുമെന്ന് അമ്മമാര്‍ വിശ്വിക്കുന്നുണ്ടെന്നും ഡോ. സീമാ ദ്വിവേദി പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം