September 7, 2024
#gulf

ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പുതുവര്‍ഷത്തിന് ശേഷം അഞ്ച് ദിവസത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരില്‍ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താനാണ് കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍, താമസ നിയമ ലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്തുന്നത്. ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയിരിക്കുന്നത്.

നിയമപരമായ തൊഴില്‍ സമ്പ്രദായങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനകള്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് നിയമലംഘനത്തിന്റെ പേരില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also Read; പോലീസ് പട്ടാളക്കാരന്റെ കാലൊടിച്ചെന്ന് പരാതി ,സൈനിക ആശുപത്രിയിലേക്ക് മാറ്റി

കഴിഞ്ഞ വര്‍ഷം ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ 31,42,892 പ്രവാസികളെ നാടുകടത്തി. ഇവരില്‍ 17,701 പേര്‍ വനിതകളാണ്. 42,265 പേരെ ഭരണപരമായി നാടുകടത്തിയതാണ്. ഇവരില്‍ 24,609 പുരുഷന്മാരാണ്. 17,656 വനിതകളാണ്. ഇതുകൂടാതെ 627 ജുഡീഷ്യല്‍ നാടുകടത്തലാണ്. ഇവരില്‍ 582 പുരുഷന്മാരും 45 വനിതകളുമാണ്. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *