#Crime #india

നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്ത്രീ കസ്റ്റഡിയില്‍

പനാജി: നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ വ്യവസായി സ്ത്രീ പോലീസ് കസ്റ്റഡിയില്‍. 39കാരിയായ സുചന സേത്ത് ആണ് പോലീസിന്റെ പിടിയിലായത്. മൃതദേഹമടങ്ങിയ ബാഗുമായി നോര്‍ത്ത് ഗോവയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് ടാക്സിയില്‍ മടങ്ങവെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്.

Also Read ; ഭീകരവാദിയെപ്പോലെ വീടുവളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കാനാവില്ല: ഷാഫി പറമ്പില്‍

ഇന്നലെ രാവിലെയാണ് ഇവര്‍ ഗോവയില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്തത്. കുഞ്ഞിനൊപ്പം ശനിയാഴ്ച എത്തിയ ഇവര്‍ ഒറ്റയ്ക്ക് മടങ്ങുന്നത് കണുകയും മാത്രമല്ല, ഫ്‌ലൈറ്റ് ടിക്കറ്റ് കുറഞ്ഞ ചെലവില്‍ ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് ഇവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. പിന്നീട് മുറി വൃത്തിയാക്കാനായി എത്തിയ സ്റ്റാഫാണ് രക്തക്കറ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം കര്‍ണാടക പോലീസിന് സന്ദേശം കൈമാറുകയും കര്‍ണാടക പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *