ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍

കൊച്ചി: അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് സവാദ് 2010 ജൂലൈ 4ന് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈ വെട്ടിയത്. അന്ന് തന്നെ സവാദ് ബെംഗളുരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാവാത്ത സവാദിനെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) പിടികൂടിയത്.
Also Read ; മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയര്‍ത്തിയത്. 54 പ്രതികളുള്ള കേസില്‍ മറ്റുപ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം