മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനത്തിനൊരുങ്ങുന്നു; ഇന്ന് സുരക്ഷാ പരിശോധന
തൃശൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. കൊച്ചിയില്‍ ഉള്‍പ്പെടെ രണ്ടു ദിവസത്തെ പരിപാടികളുമായാണ് മോദി കേരളത്തിലെത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് മോദി തൃപ്രയാറിലേക്ക് എത്തുക. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും.
Also Read ; ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങി; കിട്ടിയത് എട്ടിന്റെ പണി
അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ അറിയിച്ചു. മോദി ഗുരുവായൂരിലെത്തുന്നതിന്റെ ഭാഗമായി 12 വിവാഹങ്ങള്‍ മാറ്റി വെച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വിശദീകരണം നടത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം