January 22, 2025
#Crime #Top Four

അരഞ്ഞാണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതി പിടിയില്‍

എറണാകുളം: കുഞ്ഞിന്റെ സ്വര്‍ണഅരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ കുഞ്ഞിനെ നോക്കാനെത്തിയ യുവതി പിടിയില്‍. എട്ടാം തീയതി മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജുവിനെയാണ് (38) പോലീസ് പിടികൂടിയത്.

Also Read; പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍

ഒന്നരവയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പുതിയ കാവില്‍ ലോഡ്ജില്‍ നിന്നും കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജൂവലറിയില്‍ നിന്ന് കണ്ടെത്തി.

Leave a comment

Your email address will not be published. Required fields are marked *