#india #Others #Top News

എണ്ണ കമ്പനികള്‍ക്ക് വന്‍ ലാഭം; പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും

നൃൂഡല്‍ഹി: ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ അടുത്ത മാസം പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും. എണ്ണവിലയില്‍ അഞ്ച് രൂപ വരെ കുറവ് വരുത്തിയേക്കും. എണ്ണക്കമ്പനിക്കള്‍ക്ക് വന്‍ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

Also Read ;പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനിച്ച് സുര്ഷ് ഗോപി

രാജ്യത്തെ എണ്ണക്കമ്പനിക്കളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് സൂചന. മൂന്നാംപാദ ഫലങ്ങള്‍ കൂടി പുറത്ത് വന്നാല്‍ എണ്ണക്കമ്പനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. ഈയൊരു സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ വില കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

എണ്ണക്കമ്പനിക്കള്‍ 2022 ഏപ്രിലിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ലിറ്ററിന് 10 രൂപ വരെ പെട്രോളിനും ഡീസലിനും വില കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഉയരുന്ന പണപ്പെരുപ്പം കുറക്കാന്‍ വില കുറക്കുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് എണ്ണക്കമ്പനികളുടെയും ലാഭം സാമ്പത്തിക, ആദ്യ രണ്ട് പാദങ്ങളില്‍ 57,091.87 കോടിയായി ഉയര്‍ന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എണ്ണക്കമ്പനികളുടെ ലാഭം ഒരു ലക്ഷം കോടി കടക്കുമെന്നാണ് പ്രവചനം. എന്നാല്‍, ഇത്തരം വാര്‍ത്തകളോട് എണ്ണക്കമ്പനികളോ പെട്രോളിയം മന്ത്രാലയമോപ്രതികരിക്കാന്‍ തയാറായിട്ടില്ല

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *