അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുമ്പ് രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുമ്പ് തന്നെ രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷ പ്രതികരണവുമായി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ കഴിഞ്ഞതിനു ശേഷമേ രാംലല്ലയുടെ കണ്ണുകളുടെ കെട്ടഴിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ ആരാണ് കണ്ണുകള്‍ കെട്ടഴിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read ; രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസ്; പ്രധാന പ്രതി പിടിയില്‍
ഇന്നലെ വൈകീട്ടാണ് ശ്രീരാമ വിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്ത് വിട്ടത്. പ്രതിഷ്ഠയ്ക്കുമുമ്പ് രാംലല്ലയുടെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണ്ട്. കുറ്റക്കാര്‍ക്കെതിരെ കനത്ത നടപടി വേണമെന്നാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റേയും നിലപാട്.
ശ്രീരാമന്റെ 5 വയസ്സുള്ള രൂപമായ രാംലല്ല വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. മൈസുരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണ ശിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. അചല്‍മൂര്‍ത്തി എന്ന നിലയില്‍ ഈ വിഗ്രഹമായിരിക്കും ക്ഷേത്രത്തിലെ പധാന പ്രതിഷ്ഠ
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം