#kerala #Politics #Top News

ചാക്കിൽ കെട്ടി കൈക്കൂലിപ്പണം: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പിടിയിൽ

കോഴിക്കോട് : ചാക്കിൽ കെട്ടി അടുക്കളയിൽ സൂക്ഷിച്ച കൈക്കൂലിപ്പണവുമായി മോട്ടോർ വാഹന വകുപ്പു ദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സബ് ആർ ടി. ഓഫീസിലെ എം വി ഐ അബ്ദുൾ ജലീലാണ് പിടിയിലായത്.

Also Read : ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

ഫറോക്കിലെ പുകപരിശോധനാ കേന്ദ്രമുടമയിൽ നിന്ന് പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിനു വേണ്ടി സ്ഥാപനത്തിൻ്റ ഐഡി ഇയാൾ ബ്ലോക്ക് ചെയ്യുകയും പുന:സ്ഥാപിക്കാനായി പണംആവശ്യപ്പെടുകയുമായിരുന്നു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ പണവുമായി എം.വി.ഐ യുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തി പണം കൈമാറുകയായിരുന്നു.

പിന്നാലെയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അടുക്കളയിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ചു വെച്ച പണം പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ഒട്ടേറെ രേഖകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ അബ്ദുൾ ജലീലിനെ റിമാൻ്റ് ചെയ്തിരിക്കുകയാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *