ഗ്യാന്‍വ്യാപി മസ്ജിദ്: കോടതി വിധി ആശങ്കാജനകം- ഐ എന്‍ എല്‍
കോഴിക്കോട്: ആരാധനാലയ സംരക്ഷണാര്‍ത്ഥം പാര്‍ലമെന്റ് പാസ്സാക്കിയ ശക്തമായ നിയമം( ആരാധനാലയ സംരക്ഷണനിയമം 1991) രാജ്യത്ത് നിലവിലുണ്ടായിരിക്കെ ഗ്യാന്‍ വ്യാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനക്ക് തുറന്നു കൊടുക്കണമെന്ന വാരാണസി കോടതി വിധി ആശങ്കജനകമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ പി ഇസ്മായിലും ഓര്‍ഗാനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസും പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്തുത വിധി കോടതിയുടെ അമിതാധികാര പ്രയോഗവും ജുഡീഷ്യല്‍ ആക്റ്റീവിസവുമാണ് . രാജ്യത്തെ ജനത വൈകാരിമായി കാണുന്ന തും സമാധാന ലംഘന സാഹചര്യത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട നീതിബോധമോ പക്വതയോ കോടതിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
ALSO READ : ശബരിമലയില്‍ പോകാതെ മാലയൂരിയവര്‍ കപടഭക്തര്‍, വ്യാജപ്രചരണങ്ങള്‍ നടന്നുവെന്ന് സഭയില്‍ ദേവസ്വം മന്ത്രി
ബാബരി മസ്ജിദിന്റെ ചരിത്രാവര്‍ത്തനത്തിലേക്ക് രാജ്യത്തെ വീണ്ടും കൊണ്ടുപോകാനുള്ള ഏത് ശ്രമത്തെയും രാജ്യത്തെ മത നിരപേക്ഷ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐ എന്‍ എല്‍ നേതാക്കള്‍ പറഞ്ഞു.
join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം