വസ്ത്രത്തില്‍ അതിവിദഗ്ദ്ധമായി സ്വര്‍ണം ഒളിപ്പിച്ച യുവതി അറസ്റ്റില്‍
മലപ്പുറം: ശരീരത്തില്‍ സ്വര്‍ണമൊളിപ്പിച്ച് എയര്‍പ്പോര്‍ട്ടിലെ അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്ന് യുവതി. എന്നാല്‍ ഈ യാത്രക്കാരിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കുന്നമംഗലം സ്വദേശിനിയായ ഷമീറ(45)യില്‍നിന്നും 1.34 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കൂടാതെ ഷമീറയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ എത്തിയ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35) എന്നിവരെയും പിടികൂടിയിട്ടുണ്ട്.
Also Read ; ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം
അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ ഷമീറയില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ എയര്‍പ്പോര്‍ട്ടിന് പുറത്ത് കാത്തുനിന്ന റിഷാദിനെയും ജംഷീറിനെയുമാണ് പോലീസ് ആദ്യം പിടികൂടുന്നത്. തുടര്‍ന്ന് ഷമീറയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ദേഹപരിശോധനയില്‍ വസ്ത്രത്തില്‍ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമടങ്ങിയ മൂന്നുപാക്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ എണ്‍പത് ലക്ഷത്തിലധികം രൂപ വിലവരും എന്നാണ് പോലീസ് പറയുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം