#Crime #Top Four

രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യപ്പെടുത്തി പോലീസ്; പരാതിയുമായി വിദ്യാര്‍ത്ഥിനി

പോത്തന്‍കോട്: വോളന്റിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയെ രാത്രി ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് എ.എസ്.ഐ. തിങ്കളാഴ്ച രാത്രി ഒന്‍പതോടെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന സയന്‍സ് ഫെസ്റ്റിവല്‍ ഡ്യൂട്ടിക്കിടെ ഫെസ്റ്റിവലില്‍ വോളന്റിയറായ കോളേജ് വിദ്യാര്‍ത്ഥിനിയോടാണ് അവിടെത്തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി.നസീം അശ്ലീലം പറഞ്ഞത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പെണ്‍കുട്ടികളോട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിളിക്കണമെന്നുപറഞ്ഞ് ഇയാള്‍ സ്വന്തം നമ്പര്‍ നല്‍കുകയും അവരുടെ നമ്പര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരമായി വീഡിയോ കോള്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി കോള്‍ കട്ടു ചെയ്യുകയായിരുന്നു. എന്നാല്‍ വിളി തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം മറ്റുള്ള വോളന്റിയര്‍മാര്‍ക്കൊപ്പം വിദ്യാര്‍ത്ഥി എ.എസ്.ഐയോട് കാര്യം തിരക്കാനെത്തിയതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പ്രശ്‌നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.

Also Read; അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി ആര്‍ ബിന്ദു

മുന്‍പ് പാങ്ങോട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ സമാനമായ പ്രശ്‌നത്തില്‍ നടപടി നേരിട്ടയാളാണ് കെ.പി.നസീം. കൊല്ലത്തായിരുന്ന ഇയാളെ ശിക്ഷാനടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നത്. പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പറില്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് വീഡിയോകാള്‍ ചെയ്യാറുണ്ടെന്നും ആരോപണമുണ്ട്. സയന്‍സ് ഫെസ്റ്റ് അധികൃതര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *