ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു
മാനന്തവാടി: ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. കാട്ടാനയെ പിടികൂടാനുള്ള സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ദൗത്യം അതീവ ദുഷ്‌കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ഇന്നലെ രണ്ടുതവണ ദൗത്യസംഘം പുലിയുടെ മുന്നില്‍പ്പെട്ടിരുന്നു.
Also Read ; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
ആന നിലവില്‍ കാട്ടിക്കുളം പനവല്ലി റോഡ് മാനിവയല്‍ പ്രദേശത്തെ വനത്തില്‍ ഉണ്ടെന്നാണ് റേഡിയോ കോളര്‍ സിഗ്നലില്‍ നിന്നും ലഭിച്ച വിവരം. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്.
വനംവകുപ്പ് സംഘം ഇന്നലെ രണ്ടു തവണ കാട്ടാനയുടെ അടുത്ത് എത്തിയിരുന്നു. എന്നാല്‍ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടര്‍ന്ന അടിക്കാടാണ് കൂടുതലും എന്നത് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കാന്‍ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.
അതേസമയം ആനയെ പിടികൂടാത്തതില്‍ ജനങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്ന ഇടങ്ങളില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം