രണ്‍വീര്‍ സിങും ദീപിക പദുകോണും മാതാപിതാക്കളാകാന്‍ പോകുന്നു

ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രണ്‍വീര്‍ സിങും ദീപിക പദുകോണും മാതാപിതാക്കളാകാന്‍ പോകുന്നു. നേരത്തെ തന്നെ ദീപിക ഗര്‍ഭിണി ആണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരങ്ങള്‍ തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
Also Read ; കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലാണ് ഇരുവരും വിവാഹിതരായത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക തങ്ങള്‍ക്ക് സെപ്തംബറില്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 2024 എന്ന് എഴുതിയാണ് തനിക്കും രണ്‍വീറിനും കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം ദീപിക പദുകോണ്‍ തങ്ങളുടെ ആരാധകരെ അറിയിച്ചത്.
അതേസമയം താരത്തിന്റെ പോസ്റ്റിന് സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ ആശംസകളുമായെത്തി. ഒരു മണിക്കൂറിനുള്ളില്‍ ഒരു മില്ല്യണ്‍ ലൈക്കുകളും പതിനായിരക്കണക്കിന് ആശംസകളുമാണ് പോസ്റ്റിന് താഴെ എത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം