പാചക വാതക വില വീണ്ടും കൂട്ടി

തിരുവനന്തപുരം: പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് വീണ്ടും കൂട്ടിയിരിക്കുന്നത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ച് സിലിണ്ടറിന് ഇപ്പോള്‍ 1806 രൂപയായി.
Also Read ; കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴുക്കള്‍, ഭക്ഷ്യയോഗ്യമല്ലെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്
വില വര്‍ദ്ധനവ് ഇന്നാണ് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇപ്പോള്‍ വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിക്കുന്നത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം