ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി – കൂനൂര്‍വഴി ടോയ് ട്രെയിനില്‍ ഒരു അടിപൊളി യാത്ര, സര്‍വീസ് മാര്‍ച്ച് 29 മുതല്‍
ചെന്നൈ: അവധിക്കാലം എത്തിയതോടെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പ്രത്യേക ടോയ് ട്രെയിന്‍ എത്തും. മേട്ടുപ്പാളയം – ഊട്ടി – കൂനൂര്‍ – ഊട്ടി റൂട്ടിലാണ് സതേണ്‍ റെയില്‍വേ സേലം ഡിവിഷന്‍ അനുവദിച്ചു. 2024 മാര്‍ച്ച് 29 മുതല്‍ ജൂലൈ ഒന്നുവരെ ട്രെയിന്‍ സര്‍വീസ് നടത്തും.
Also Read ; നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല
മാര്‍ച്ച് 29 മുതല്‍, വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂനൂരിനും കൂനൂര്‍ – ഊട്ടിക്കുമിടയില്‍ ട്രെയിന്‍ ഓടുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികളുടെ സൗകര്യാര്‍ഥം മാര്‍ച്ച് 29 മുതല്‍ ജൂലൈ ഒന്നുവരെയുള്ള കാലയളവില്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപ്പാളയം – ഊട്ടി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഊട്ടി – മേട്ടുപ്പാളയംവരെ സര്‍വീസ് നടത്തുന്ന പ്രത്യേക പര്‍വത ട്രെയിനിന്റെ ഷെഡ്യൂള്‍ സേലം ഡിവിഷന്‍ തയാറാക്കിയിട്ടുണ്ട്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ചൂട് ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തിലാണ് തണുപ്പും മഞ്ഞും നിറഞ്ഞ റൂട്ടില്‍ സതേണ്‍ റെയില്‍വേ പ്രത്യേക ടോയ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ നീലഗിരിയില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സമയയാണ്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തുന്നത്. ദിനം പ്രതി എത്തുന്ന സഞ്ചാരികളുടെ എണ്ണം നീലഗിരിയില്‍ ഉയര്‍ന്ന തോതിലാണ്.
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് യാത്രക്കാര്‍ക്ക് ഈ പാതയിലൂടെ സഞ്ചരിക്കാനാകും. 206 പാലങ്ങളിലൂടെയും 16 ഗുഹകളിലൂടെയുമാണ് ട്രെയിന്‍ കടന്നുപോകുക. കുന്നുകളും താഴ് വാരങ്ങളാലും സമ്പന്നമാണ് നീലഗിരി. ഏപ്രില്‍, മെയ് മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചൂട് ഉയര്‍ന്ന തോതില്‍ തുടരുമ്പോള്‍ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം