പാനൂരില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര തുടങ്ങി

കണ്ണൂര്‍: വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ സമാധാന സന്ദേശയാത്ര തുടങ്ങി. പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര തുടങ്ങിയത്. ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയും സമാധാന സന്ദേശയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടങ്ങിയ യാത്ര പാനൂര് ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും.
Also Read; തിരുവനന്തപുരത്ത് ട്രാക്കില്‍ മൃതദേഹം; ട്രെയിനുകള്‍ വൈകി
സിപിഐഎം നടത്തുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറല്ല എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന സ്ഫോടനമെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച പാനൂരില്‍ നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്ഫോടനം നടന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ടിപി ചര്‍ച്ചാ വിഷയം ആകുന്നത് ഉത്തമമാണെന്ന് യാത്രയില്‍ പങ്കെടുത്ത് രമ അഭിപ്രായപ്പെട്ടു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മുഖത്തു ഗുരതരമായി പരിക്കേറ്റ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) മരണപ്പെട്ടിരുന്നു. നാല് പേര്‍ക്കായിരുന്നു പരിക്ക്. സ്ഫോടനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകന്‍ കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു. വീനിഷ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.