അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എഐസിസി വൃത്തങ്ങള്‍
ഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അമേഠിയിലും റായ്ബറേലിയിലും സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുകയുളളു എന്ന സൂചനയുമായി എഐസിസി വൃത്തങ്ങള്‍.ഇതിലൂടെ സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്.രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്.അങ്ങനെയെങ്കില്‍ രാഹുലിന്റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് സൂചന.അതേസമയം റോബര്‍ട്ട് വദ്ര അമേഠിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പിസിസി അറിയിച്ചു.
Also Read ;പാരീസില്‍ ബാഴ്സലോണയ്ക്ക് വിജയം
എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതായി റോബര്‍ട്ട് വദ്ര നേരത്തെ പ്രതികരിച്ചിരുന്നു.ബിസിനസ് ചെയ്യാന്‍ അനുവദിക്കുന്നില്ല. ഗാന്ധി കുടുംബത്തില്‍ നിന്ന് ബിസിനസ് നടത്തുന്നതിനേക്കാള്‍ എളുപ്പം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണെന്നും വദ്ര അഭിപ്രായപ്പെട്ടിരുന്നു.ബിജെപി തന്നെയും തന്റെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ടെന്നും അമേഠിയില്‍ മത്സരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കുന്നുവെന്നും പാര്‍ട്ടിയുടെ അനുമതി വാങ്ങുമെന്നുമാണ് വദ്ര വ്യക്തമാക്കിയിരുന്നത്.
Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..