കശ്മീരില്‍ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ബിജെപിക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല

ശ്രീനഗര്‍: ദേശീയ പാര്‍ട്ടിയായ ബിജെപിയെ വെല്ലുവിളിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബിജെപിക്ക് കെട്ടിവെച്ച പണം പോലും ലഭിക്കല്ലെന്നാണ് വെല്ലുവിളി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്ീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ ചെയ്ത വികസനത്തിലും അവകാശ വാദത്തിലും വിശ്വാസമുണ്ടെങ്കില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികളെ കശ്മീരിലെ മൂന്ന് സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ തയ്യാറാകണമെന്നും ഒമര്‍ അബ്ദുള്ള വെല്ലുവിളിച്ചു.ബാരാമുള്ളയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളയും ശ്രീനഗറില്‍ ഷിയാ നേതാവ് ആഗ സയ്യിദ് റുഹുല്ല മെഹ്ദിയും ജമ്മു കശ്മീര്‍ നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.ഇത്തവണ ഒമര്‍ അബ്ദുള്ളയുടെ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പിഡിപിയും ഒരുമിച്ച് സഖ്യമായാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്.എന്‍സിപിയും പിഡിപിയും കോണ്‍ഗ്രസും കശ്മീരിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് അവരുടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാവാത്തത് എന്ന വിമര്‍ശനവും അബ്ദുള്ള ഉയര്‍ത്തി.
Also Read ;ബൈക്ക് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
ബിജെപി ജനറല്‍ സെക്രട്ടറിയും ജമ്മു കശ്മീരിന്റെ ചുമതലയുമുള്ള തരുണ്‍ ചുഗും അപ്നി പാര്‍ട്ടി തലവന്‍ അല്‍താഫ് ബുഖാരിയും തമ്മിലുള്ള സന്ദര്‍ശനത്തെ സീറ്റ് കച്ചവടമെന്നാണ് ഒമര്‍ അബ്ദുള്ള വിളിച്ചത്. നേരിട്ട് ഏറ്റ് മുട്ടാന്‍ ഭയക്കുന്ന ബിജെപി ബി ടീമുകളെ ഇറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..