ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോളിങ് കുറഞ്ഞത് 7.16% , ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ഗണ്യമായി കുറഞ്ഞു.
പോളിങ് കുറയാന്‍ വിവിധ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വലിയ തോതില്‍ തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. വിദേശത്തേക്ക് തൊഴിലും പഠനത്തിനുമായി പോയവരുടെ കണക്കിലുണ്ടായ വര്‍ധനയും ഒരു കാരമായി. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കാനാണ് സാധ്യത. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
മണ്ഡലങ്ങളിലെ പോളിങ് കണക്ക് ഇപ്രകാരം
പോളിങ് കണക്ക് 2024
കേരളം
2024: 70.35%
2019: 77.51%
വ്യത്യാസം: 7.16 % കുറവ്
കാസര്‍കോട്
2024: 74.28%
2019: 80.66 %
വ്യത്യാസം: 6.38 %
കണ്ണൂര്‍
2024: 75.74%
2019: 83.28%
വ്യത്യാസം: 7.54 %
വടകര
2024: 73.36%
2019: 82.7%
വ്യത്യാസം: 9.34%
വയനാട്
2024: 72.85%
2019: 80.37%
വ്യത്യാസം: 7.52%
കോഴിക്കോട്
2024: 73.34%
2019: 81.7%
വ്യത്യാസം: 8.36%
മലപ്പുറം
2024: 71.68%
2019: 75.5%
വ്യത്യാസം: 3.82%
പൊന്നാനി
2024: 67.93%
2019: 74.98%
വ്യത്യാസം: 7.05%
പാലക്കാട്
2024: 72.68%
2019: 77.77%
വ്യത്യാസം: 5.09%
ആലത്തൂര്‍
2024: 72.66%
2019: 80.47%
വ്യത്യാസം: 7.81%
തൃശൂര്‍
2024: 72.11%
2019: 77.94%
വ്യത്യാസം: 5.83%
ചാലക്കുടി
2024: 71.68%
2019: 80.51%
വ്യത്യാസം: 8.83%
എറണാകുളം
2024: 68.10%
2019: 77.64%
വ്യത്യാസം: 9.54%
ഇടുക്കി
2024: 66.39%
2019: 76.36%
വ്യത്യാസം: 9.97%
കോട്ടയം
2024: 65.59%
2019: 75.47%
വ്യത്യാസം: 9.88%
ആലപ്പുഴ
2024: 74.37%
2019: 80.35%
വ്യത്യാസം: 5.98%
മാവേലിക്കര
2024: 65.88%
2019: 74.33%
വ്യത്യാസം: 8.45%
പത്തനംതിട്ട
2024: 63.35%
2019: 74.3%
വ്യത്യാസം: 10.95%
കൊല്ലം
2024: 67.92%
2019: 74.73%
വ്യത്യാസം: 6.81%
ആറ്റിങ്ങല്‍
2024: 69.40%
2019: 74.48%
വ്യത്യാസം: 5.08%
തിരുവനന്തപുരം
2024: 66.43%
2019: 73.74%
വ്യത്യാസം: 7.31%
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം