ട്വന്റി 20 ലോകകപ്പിന് ഒരുങ്ങി ടീം ഓസിസ് : മിച്ചല്‍ മാര്‍ഷ് ടീമിനെ നയിക്കും

സിഡ്‌നി: ട്വന്റി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍. പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റീവ് സ്മിത്തിന് ഇത്തവണ സ്ഥാനം നഷ്ടമായി.
Also Read ; യുകെയിലേക്ക് ജോലിക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു
ജൂണ്‍ ആറിന് ഒമാനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്‌ലാന്‍ഡ് ടീമുകള്‍ക്കെതിരെയും ഓസ്‌ട്രേലിയ മത്സരിക്കും. നിലവിലെ ഏകദിന ലോകകപ്പിനൊപ്പം ട്വന്റി 20 ലോകകപ്പും സ്വന്തമാക്കുകയാണ് മിച്ചല്‍ മാര്‍ഷിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഓസ്‌ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലീസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീസ്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയിന്‍സ്, മാത്യൂ വേഡ്, ആദം സാബെ, ഡേവിഡ് വാര്‍ണര്‍.